കോഹ്‍ലിയ്ക്ക് പിന്തുണയുമായി രോഹിത്, ഇത് ടീം ആവശ്യപ്പെടുന്ന ശൈലി

Sports Correspondent

Viratrohit

വിരാട് കോഹ്‍ലി ഇന്നലെ മൂന്നാം ടി20യിൽ 6 പന്തിൽ 11 റൺസ് നേടി പുറത്തായപ്പോള്‍ താരം തന്റെ മോശം ഫോമിലൂടെ വീണ്ടും കടന്ന് പോകുകയായിരുന്നു. എന്നാൽ കോഹ്‍ലിയുടെ ഈ ഹൈ റിസ്ക് രീതി ഇന്ത്യന്‍ ടീമിന്റെ പുതിയ ശൈലിയുടെ ഭാഗമായുള്ള സമീപനം ആണെന്നും അതിനാൽ ടീം മാനേജ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണ കോഹ്‍ലിയ്ക്കുണ്ടാകുമെന്നും രോഹിത് പറഞ്ഞു.

ടീം ടി20യിൽ അവലംബിയ്ക്കുന്ന പുതിയ ശൈലിയിൽ ഇത്തരം പുറത്താകലുകള്‍ സ്വാഭാവികം ആണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ടീമിലെ എല്ലാ ബാറ്റ്സ്മാന്മാരും എക്സ്ട്രാ റിസ്ക് എടുക്കുവാന്‍ തല്പരരാണെന്നും അവരെല്ലാം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുവാന്‍ തയ്യാറാണെന്നും ഇതിലൊന്നും യാതൊരു ഭയവുമില്ലാതെ കളിക്കുന്ന ശൈലിയാണ് ഇന്ത്യയുടെ പുതിയ രീതിയെന്നും രോഹിത് സൂചിപ്പിച്ചു.