എവർട്ടൺ യുവതാരം എമിലിയാനോ ലോറൻസിനെ സിറ്റി സ്വന്തമാക്കാൻ സാധ്യത

Newsroom

1393656288
Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടന്റെ യുവതാരം എമിലിയാനോ ലോറൻസ് ക്ലബ്ബ് വിടും. 16കാരനായ താരത്തിന് എവർട്ടൺ പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിലും താരം ആ കരാർ സ്വീകരിക്കില്ല. എവർട്ടൺ അണ്ടർ 23 ടീമിൽ സ്ഥിരാംഗം ആയിട്ടും താരം ക്ലബ് വിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. വിങ്ങറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ക്ലിക്കുന്ന എമിലിയാനോ ലോറൻസിനെ മാഞ്ചസ്റ്റർ സിറ്റി ആകും സ്വന്തമാക്കുക.

മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരും താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ ആണ് താരം തന്റെ അടുത്ത ക്ലബായി തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ലോറൻസിന് 16 വയസ്സായത്. ഉയർന്ന നിലവാരമുള്ള ഫുട്ബോളർ ആയ ലോറൻസിന് വലിയ ഭാവി പ്രവചിക്കപ്പെടുന്നുണ്ട്.