ബേർൺലിക്ക് എതിരെ ബ്രൈറ്റന്റെ തിരിച്ചു വരവ്

Img 20210814 222846

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണ് ഗംഭീര വിജയം. ഇന്ന് ബേർൺലിയെ അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് തോൽപ്പിക്കാൻ ബ്രൈറ്റണായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രൈറ്റന്റെ വിജയം. കളിയുടെ 73ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഗ്രഹാം പോട്ടർ ടീമിന്റെ വിജയം. ഇന്ന് രണ്ടാം മിനുട്ടിൽ തർകവോസ്കിയാണ് ബേർൺലിക്ക് ലീഡ് നൽകിയത്. ഈ ഗോളിന്റെ ബലത്തിൽ ഡിഫൻസിലേക്ക് നീങ്ങിയത് ബേർൺലിക്ക് തിരിച്ചടിയായി.

മത്സരത്തിൽ രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ മോപായ് ആണ് ബ്രൈറ്റണ് സമനില നൽകിയത്. മോദറിന്റെ പാസിൽ നിന്നായിരുന്നു മോപായുടെ ഗോൾ. 5 മിനുട്ടുകൾക്ക് അപ്പുറം മാക് അലിസ്റ്റർ ബ്രൈറ്റന്റെ വിജയ ഗോളും നേടി. ഗ്രോസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. കഴിഞ്ഞ സീസണിലെ ഏറെ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെച്ച ബ്രൈറ്റൺ ഈ സീസണിൽ ആദ്യ പത്തിൽ എങ്കിലും ഫിനിഷ് ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്.

Previous articleസൗതാമ്പ്ടണെ തോൽപ്പിച്ച് റാഫാ ബെനിറ്റസിന്റെ എവർട്ടൺ യുഗം ആരംഭിച്ചു
Next articleലഞ്ചിന് മുമ്പ് പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം