ഇന്ത്യക്ക് ആശ്വാസം, റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ല

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ പന്ത് നേരിടുന്ന സമയത്താണ് റിഷഭ് പന്തിന്റെ കൈ മുട്ടിന് പരിക്കേറ്റത്.

എന്നാൽ നിലവിൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും എല്ലിന് പൊട്ടൽ ഇല്ലെന്നും അഞ്ചാം ദിവസം താരത്തിന് ബാറ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. നിലവിൽ താരത്തിന്റെ പരിക്കേറ്റ ഭാഗത്ത് വേദന ഉണ്ടെന്നും എന്നാൽ അഞ്ചാം ദിവസം പരിക്ക് മാറി താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരിക്കേറ്റ റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയാണ് തുടർന്ന് മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.