തിരുവനന്തപുരത്തെ കാണികള്‍ക്ക് ഋഷഭ് പന്തിന്റെ ബാറ്റിംഗ് വിരുന്ന്, നാലാം മത്സരത്തിലും ഇന്ത്യ എ ജേതാക്കള്‍

- Advertisement -

തിരുവനന്തപുരത്ത് ഇന്ന് നടന്ന നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിനു പരാജയം. ഇന്നത്തെ മത്സരത്തില്‍ 221 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യ എ 46.3 ഓവറില്‍ വിജയം കരസ്ഥമാക്കി. പരമ്പരയിലെ നാലാം ജയമാണ് ഇന്ത്യയുടേത്. ഋഷഭ് പന്ത് പുറത്താകാതെ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ താരത്തിനു പിന്തുണയായി ദീപക് ഹൂഡ 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അപരാജിതമായ 120 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. കെഎല്‍ രാഹുല്‍ 42 റണ്‍സും റിക്കി ഭുയി 35 റണ്‍സും നേടി ബാറ്റിംഗില്‍ തിളങ്ങി. ഇംഗ്ലണ്ട് ലയണ്‍സിനായി വില്‍ ജാക്സ് രണ്ടും സ്റ്റീവന്‍ മുല്ലേനി, ലൂയിസ് ഗ്രിഗറി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement