9 വിക്കറ്റ് ജയവുമായി ഹോബാര്‍ട്ട്, ഡാര്‍സി ഷോര്‍ട്ട് കളിയിലെ താരം

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മികച്ച വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് 145/6 എന്ന സ്കോര്‍ നേടുകയായിരുന്നു. അലക്സ് റോസ്സ്(62), ജിമ്മി പിയേര്‍സണ്‍(50) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഒരു ഘട്ടത്തില്‍ 27/4 എന്ന നിലയിലേക്ക് വീണ ടീമിനു തുണയായത്. ജോഫ്ര ആര്‍ച്ചറും ഡേവിഡ് മൂഡിയും രണ്ട് വീതം വിക്കറ്റുമായി ഹോബാര്‍ട്ടിനു വേണ്ടി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോബാര്‍ട്ടിനു വേണ്ടി ഡാര്‍സി ഷോര്‍ട്ടും കാലെബ് ജൂവലും ചേര്‍ന്ന് 9 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 14.2 ഓവറിലാണ് ടീമിന്റെ വിജയം. 41 പന്തില്‍ 68 റണ്‍സ് നേടിയ ഷോര്‍ട്ടിനു മികച്ച പിന്തുണയാണ് 38 പന്തില്‍ നിന്ന് 61 റണ്‍സ് നേടി കാലെബ് നല്‍കിയത്. 132 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് താരങ്ങള്‍ രണ്ടാം വിക്കറ്റില്‍ നേടിയത്. ബെന്‍ കട്ടിംഗിനാണ് ഇന്നിംഗ്സില്‍ വീണ ഒരേയൊരു വിക്കറ്റ് ലഭിച്ചത്.

Advertisement