ഇന്ത്യക്ക് തിരിച്ചടി, രണ്ടാം ഏകദിനത്തിന് റിഷഭ് പന്ത് ഇല്ല

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കളിക്കില്ല. താരത്തിന് പകരക്കാരനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിൽ നടക്കുന്ന മൂന്നാം ഏകദിനത്തിന് റിഷഭ് പന്ത് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. തുടർ ചികിത്സകൾക്കായി റിഷഭ് പന്ത് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോവുകയും ചെയ്യും. ചികിത്സയോട് താരം എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചാവും അവസാന ഏകദിനത്തിന് താരത്തെ പരിഗണിക്കുക.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ പന്ത് ഹെൽമെറ്റിൽ കൊണ്ട് താരത്തിന് കൺകഷൻ ഉണ്ടായിരുന്നു. ഇതോടെ താരം ഇന്ത്യയുടെ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇന്ത്യക്ക് വേണ്ടി തുടർന്ന് കെ.എൽ രാഹുൽ ആണ് വിക്കറ്റ് കീപ്പർ ആയത്. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി തോറ്റ ഇന്ത്യക്ക് രണ്ടാമത്തെ ഏകദിനം വളരെ നിർണ്ണായകമാണ്.

Advertisement