ഈ അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് വിരാട് കോഹ്‌ലി

- Advertisement -

ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതിക്ഷീച്ചിരുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ലോകകപ്പിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ കൂകി വിളിച്ച ഇന്ത്യൻ ആരാധകരോട് കയ്യടിക്കാൻ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നു.

ഇതാണ് വിരാട് കോഹ്‌ലിയെ അവാർഡിന് അർഹനാക്കിയത്. പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിട്ടതിന് ശേഷം കളിക്കാനിറങ്ങിയ സ്റ്റീവ് സ്മിത്തിനെയാണ് അന്ന് കാണികൾ കൂകി വിളിച്ചത്. കളിക്കളത്തിൽ പലപ്പോഴും മോശം കാര്യങ്ങൾക്ക് കൊണ്ട് വാർത്തകളിൽ ഇടം നേടാറുള്ള താൻ ഈ അവാർഡ് നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് വിരാട് കോഹ്‌ലി പ്രതികരിച്ചു.

“സ്റ്റീവ് സ്മിത്തിനെതിരെ താൻ ചെയ്തത് ഒരു വ്യക്തിയുടെ അവസ്ഥ മനസ്സിലാകുക മാത്രമാണ്. ഇത്തരത്തിലുള്ള ഒരു അവസ്ഥയിൽ നിന്ന് ഒരു താരം വരുമ്പോൾ അത് മുതലെടുക്കാൻ ശ്രമിക്കരുത്. ക്രിക്കറ്റിൽ സ്ലെഡ്ജ് ചെയ്യുന്നതും ബാന്റർ ചെയ്യുന്നതും എതിരാളിയെ തോൽപ്പിക്കാൻ സംസാരിക്കുകയും ചെയ്യാം. എന്നാൽ കൂകി വിളിക്കുന്നത് ഒരു സ്പോർട്സിനും നല്ലതല്ല” വിരാട് കോഹ്‌ലി പറഞ്ഞു.

Advertisement