ഇന്ത്യയുടെ ലീഡ് 472 റണ്‍സ്, ഋഷഭ് പന്തിനും ഹനുമ വിഹാരിയ്ക്കും ശതകം

Pantvihari

മഴയ്ക്ക് ശേഷം രണ്ടാം ദിവസത്തെ കളി പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയെ കൂറ്റന്‍ ലീഡിലേക്ക് നയിച്ച് ഹനുമ വിഹാരി – ഋഷഭ് പന്ത് കൂട്ടുകെട്ട്. ഇരുവരും ശതകങ്ങള്‍ നേടി 147 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയപ്പോള്‍ ഇന്ത്യ 90 ഓവറില്‍ നിന്ന് 386 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

വിഹാരി 194 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത് 73 പന്തില്‍ നിന്ന് 103 റണ്‍സ് നേടി. 9 ഫോറും ആറ് സിക്സും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. 472 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് കൈവശമുള്ളത്.

Previous articleഗോളടി തുടർന്ന് ഇഗോർ അംഗുളോ, ഒഡീഷയ്ക്ക് വീണ്ടും വിജയമില്ല
Next articleവെസ്റ്റ് ബ്രോമിന്റെ ദുരിതം തുടരുന്നു, ന്യൂകാസിലിനോടും തോറ്റു