ഓസ്ട്രേലിയയ്ക്കെതിരെ ജഡേജയുണ്ടാകുമോ? തീരുമാനം ഫെബ്രുവരി 1ന് ശേഷം

Sports Correspondent

Ravindrajadeja

രവീന്ദ്ര ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത് മികച്ച രീതിയിലാണ്. തമിഴ്നാടിനെതിരെ ഒരിന്നിംഗ്സിൽ ഏഴ് വിക്കറ്റുകള്‍ നേടിയ താരം ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിൽ കളിക്കുമോ എന്നതിനെക്കുറിച്ച് ബിസിസിഐ തീരുമാനം ഫെബ്രുവരി 1ന് ശേഷം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ജഡേജയുടെ ഫിറ്റ്നസ്സിനെക്കുറിച്ചുള്ള എന്‍സിഎ റിപ്പോര്‍ട്ട് ഫെബ്രുവരി 1ന് ആണ് നൽകുക. ചെന്നൈയിൽ തമിഴ്നാടിനെതിരെയുള്ള രഞ്ജി മത്സരത്തിന് ശേഷം താരം ബെംഗളൂരുവിൽ എന്‍സിഎയിൽ തിരികെ എത്തിയ ശേഷമുള്ള അവകലോകനത്തിന് ശേഷം ആവും റിപ്പോര്‍ട്ട് ബിസിസിഐയ്ക്ക് നൽകുക.

ഫെബ്രുവരി 2ന് ഇന്ത്യ നാഗ്പൂരിൽ ഒരു പ്രീ-സീരീസ് ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. അതിന് മുമ്പായി ജഡേജയുടെ ലഭ്യതയെക്കുറിച്ച് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനം എടുക്കും.