ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായി, ജഡേജ ബോക്സിംഗ് ഡേ ടെസ്റ്റ് ടീമില്‍ തിരികെ എത്തുമെന്ന് സൂചന

ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായ ജഡേജ ഇന്ത്യന്‍ ഇലവനില്‍ തിരികെ എത്തുമെന്ന് സൂചന. ബോക്സിംഗ് ഡേ ടെസ്റ്റില്‍ വിരാട് കോഹ്‍ലിയ്ക്ക് പകരം രവീന്ദ്ര ജഡേജ ടീമില്‍ എത്തുമെന്നാണ് അറിയുന്നത്. വിരാട് കോഹ്‍ലി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

വൃദ്ധിമന്‍ സാഹയക്ക് പകരം ഋഷഭ് പന്ത് ഗ്ലൗ എന്തുമെന്നാണ് കരുതുപ്പെടുന്നത്. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്ലും ടീമിലേക്ക് വരുമെന്ന് കരുതുന്നു. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജിനോ നവ്ദീപ് സൈനിയ്ക്കോ സാധ്യതയുണ്ടെന്ന് കരുതുന്നു.