“മൊ സലാ ലിവർപൂളിൽ സന്തോഷവാൻ” – ക്ലോപ്പ്

20201123 150200
Credit: Twitter

ലിവർപൂൾ താരം മൊ സലാ ലിവർപൂൾ വിടാൻ ശ്രമിക്കുകയാണ് എന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്‌‌. സലാ ലിവർപൂളിൽ സന്തോഷവാൻ ആണെന്നും ഒരു ആശങ്കയും അതിൽ ആർക്കും ഇല്ല എന്നും ക്ലോപ്പ് പറഞ്ഞു. കരാർ ചർച്ചയും ഒന്നും താൻ നടത്താറില്ല. താരം സന്തോഷവാൻ ആണെന്നും താരം ഫിറ്റാണോ എന്നും നല്ല പ്രകടനങ്ങൾ നടത്തുന്നുണ്ടോ എന്നുമേ താൻ നോക്കാറുള്ളൂ. ക്ലോപ്പ് പറഞ്ഞു.

സലാ സന്തോഷവാൻ ആണ്. താരത്തെ പരിശീലനത്തിൽ കണ്ടിരുന്നു എങ്കിൽ ഈ ചോദ്യം ആരും ചോദിക്കില്ലായിരുന്നു എന്നും ക്ലോപ്പ് പറഞ്ഞു. ഇതൊക്കെയാണ് സത്യം എന്നും മാധ്യമങ്ങൾക്ക് ജീവിക്കാൻ വേണ്ടി എന്തും എഴുതാം എന്നും ക്ലോപ്പ് പറഞ്ഞു.

Previous articleഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായി, ജഡേജ ബോക്സിംഗ് ഡേ ടെസ്റ്റ് ടീമില്‍ തിരികെ എത്തുമെന്ന് സൂചന
Next articleU-17 ലോകകപ്പും U-20 ലോകകപ്പും ഫിഫ ഉപേക്ഷിച്ചു