ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായി രവിചന്ദ്രന്‍ അശ്വിന്‍

Ashwin

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും അധികം വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി രവിചന്ദ്രന്‍ അശ്വിന്‍. ഇന്ന് കാന്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ടോം ലാഥമിന്റെ വിക്കറ്റ് നേടിയ അശ്വിന്‍ 418 വിക്കറ്റുമായി ഈ പട്ടികയിലെ മൂന്നാമനായി മാറി.

ഹര്‍ഭജന്‍ സിംഗിന്റെ നേട്ടത്തെയാണ് താരം മറികടന്നത്. അശ്വിനെക്കാള്‍ മുന്നിൽ ഇപ്പോള്‍ കപിൽ ദേവും അനിൽ കുംബ്ലെയുമാണുള്ളത്. കപിൽ 434 ടെസ്റ്റ് വിക്കറ്റും അനിൽ കുംബ്ലെ 619 ടെസ്റ്റ് വിക്കറ്റുമാണ് നേടിയിട്ടുള്ളത്.

Previous articleമുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന് മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റു
Next articleമത്സരം അവസാന സെഷനിലേക്ക്, ഇന്ത്യയ്ക്ക് വേണ്ടത് ആറ് വിക്കറ്റ്, ന്യൂസിലാണ്ടിന് 159 റൺസ്