മത്സരം അവസാന സെഷനിലേക്ക്, ഇന്ത്യയ്ക്ക് വേണ്ടത് ആറ് വിക്കറ്റ്, ന്യൂസിലാണ്ടിന് 159 റൺസ്

Indianz

ഇന്ത്യയ്ക്കെതിരെ വിജയം നേടുവാന്‍ ന്യൂസിലാണ്ട് നേടേണ്ടത് 159 റൺസ്. ചായയ്ക്ക് പിരിയുന്നതിന് മുമ്പ് രവീന്ദ്ര ജഡേജ റോസ് ടെയിലറെ പുറത്താക്കിയതോടെ ന്യൂസിലാണ്ട് 125/4 എന്ന നിലയിലാണ്.

24 റൺസുമായി കെയിന്‍ വില്യംസൺ ആണ് ക്രീസിലുള്ളത്. ടോം ലാഥം(52), വില്യം സോമര്‍വില്ലേ(36) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാണ്ടിന് ഇന്ന് നഷ്ടമായ മറ്റു വിക്കറ്റുകള്‍.

Previous articleഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായി രവിചന്ദ്രന്‍ അശ്വിന്‍
Next articleപാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍