മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന് മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റു

മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന് മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റു. മകൻ ജാക്‌സണുമായി ബൈക്കിൽ പോകുകയായിരുന്ന വോൺ അപകടത്തിൽ പെടുകയും ആഴത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ വോണിന് സാരമായ പരിക്കുകൾ ഒന്നുമില്ല.

52-കാരൻ അപകട ശേഷം ആശുപത്രിയിൽ പോയിരുന്നു. ഭയപ്പെടേണ്ട പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ താരം തന്റെ വീട്ടിലേക്ക് മടങ്ങി‌.