2019ലും ടി20 ബ്ലാസ്റ്റില്‍ റഷീദ് ഖാന്‍ സസ്സെക്സിനൊപ്പം

2019 ടി20 ബ്ലാസ്റ്റിലും സസ്സെക്സിനായി കളിക്കാന്‍ കരാര്‍ ഒപ്പിട്ട് റഷീദ് ഖാന്‍. സസ്സെക്സ് ഷാര്‍ക്കിനായി അടുത്ത വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത് വരെ റഷീദ് ഖാന്‍ കളിക്കുമെന്ന് കരാറില്‍ സൂചിപ്പിക്കുന്നുണ്ട്. കരാറിന്റെ സാധുത അഫ്ഗാനിസ്ഥാന്‍ ബോര്‍ഡില്‍ നിന്ന് ഇത് സംബന്ധിച്ച് അനുമതി ലഭിക്കുന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും.

11 ടി20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് റഷീദ് ഖാന്‍ ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ സസ്കെസ്ക് ഷാര്‍ക്സിനായി നേടിയത്.

Previous articleഫിലിപ്പൈന്‍സ് താരത്തെ മറികടന്ന് അമിത് പംഗല്‍ ഫൈനലിലേക്ക്
Next articleഏഷ്യൻ ഗെയിംസിലെ മെഡൽ കേരളത്തിന് സമർപ്പിച്ച് സീമ പൂനിയ