ഫിലിപ്പൈന്‍സ് താരത്തെ മറികടന്ന് അമിത് പംഗല്‍ ഫൈനലിലേക്ക്

- Advertisement -

ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലിലേക്ക്. ഫിലിപ്പൈന്‍സ് താരത്തിനെ 3-2 എന്ന സ്കോറിനു കീഴടക്കിയാണ് അമിത് പംഗല്‍ 49 കിലോ വിഭാഗം ഫൈനലിലേക്ക് കടന്നത്. നേരത്തെ കണ്ണിന് പരിക്കേറ്റതിനാല്‍ ഇന്ത്യയുടെ വികാസ് കൃഷ്ണ തന്റെ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ഫൈനലില്‍ റിയോ ഒളിമ്പിക്സ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മടോവിനെയാണ് അമിത് നേരിടുന്നത്. നാളെ 12.3 മണിയ്ക്കാണ് ഫൈനല്‍ നടക്കുക.

Advertisement