സച്ചിന്‍, ധോണി, വിരാട് – തന്റെ പ്രിയ ഇന്ത്യന്‍ ബാറ്റിംഗ് താരങ്ങളെ തിരഞ്ഞെടുത്ത് റഷീദ് ഖാന്‍

ഇന്ത്യന്‍ താരങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാന്മാരെയും ബൗളര്‍മാരെയും തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍ താരം റഷീദ് ഖാന്‍. ബാറ്റിംഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്‍ലി എന്നിവരെയാണ് റഷീദ് ഖാന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ബാറ്റിംഗ് ത്രിമൂര്‍ത്തികളായി തിരഞ്ഞെടുത്തത്.സച്ചിന്‍ റിട്ടയര്‍ ചെയ്തിട്ട് ഏഴ് വര്‍ഷമായെങ്കിലും ഇപ്പോളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്നും സ്മരിക്കുന്ന നാമമായി സച്ചിന്‍ നിലകൊള്ളുകയാണ്.

ബൗളിംഗില്‍ പേസര്‍ ജസ്പ്രീത് ബുംറയെയും സണ്‍റൈസേഴ്സില്‍ തനിക്കൊപ്പം പന്തെറിയുന്ന ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാന്‍ തിരഞ്ഞെടുത്തപ്പോള്‍ ഏക സ്പിന്നറായി താരം തിരഞ്ഞെടുത്തത് ഇന്ത്യയുടെ പഴയ പടക്കുതിര അനില്‍ കുംബ്ലെയെയാണ്.