ലെപ്സിഗിന്റെ യുവ താരം റയൽ മാഡ്രിഡിലേക്ക്

ലെപ്സിഗിന്റെ യുവ താരം ദയോട് ഉപമെകാനോ റയലിൽ എത്തിയേക്കും. 21കാരനുമായി റയൽ മാഡ്രിഡിന്റെ ചർച്ച അന്തിമ ഘട്ടത്തിൽ എത്തി എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസ് ദേശീയ ടീമിൽ ഉടൻ എത്തും എന്ന് കരുതപ്പെടുന്ന താരമാണ് ദയോട്. ഫ്രഞ്ച് താരമാണ് എന്നതാണ് സിദാൻ താരത്തെ റയലിലേക്ക് കൊണ്ടുവരാം ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.

ഈ സീസണിൽ ജർമ്മൻ ലീഗിൽ ലെപ്സിഗിനായി തകർപ്പൻ പ്രകടനം തന്നെ ദയോട് നടത്തിയിരുന്നു. റയൽ മധ്യനിര താരം ടോണി ക്രൂസിന്റെ ഏജന്റ് തന്നെയാണ് ദയോടിന്റെയും ഏജന്റ്. ഇതും റയലിന് പ്രതീക്ഷ നൽകുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നീ ടീമുകളും ഈ ഫ്രഞ്ച് യുവതാരത്തിനായി രംഗത്തുണ്ട്.

Previous articleഅക്തറിന്റെ സ്പെല്‍ അവസാനിക്കുവാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു – പൊള്ളോക്ക്
Next articleസച്ചിന്‍, ധോണി, വിരാട് – തന്റെ പ്രിയ ഇന്ത്യന്‍ ബാറ്റിംഗ് താരങ്ങളെ തിരഞ്ഞെടുത്ത് റഷീദ് ഖാന്‍