രഞ്ജി ട്രോഫി, കേരളം 164ന് പുറത്ത്

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 164 റൺസിൽ അവസാനിച്ചു. ഇന്ന് 7ന് 126 എന്ന നിലയിൽ ആരംഭിച്ച മത്സരം അക്ഷയ് ചന്ദ്രന്റെ 31 റൺസിന്റെ ബലത്തിൽ ആണ് 164 വരെ എത്തിയത്. ആദ്യ ദിനം തന്നെ വൻ ബാറ്റിംഗ് തകർച്ച കേരളം നേരിട്ടിരുന്നു. ഹൈദരബാദിനു വേണ്ടി സിറാജ്, രവി കിർവ്ൺ എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. രവി തേജ, സൈറാം എന്നിവർ ഒരോ വിക്ക്റ്റും വീഴ്ത്തി.

ബാറ്റിങ് ആരംഭിച്ച് ഹൈദരബാദിനു മോശം തുടക്കമാണ്. മൂന്ന് വിക്കറ്റിന് 13 റൺസ് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോൾ ഉള്ളത്. സന്ദീപ് വാര്യർ ഒരു വിക്കറ്റും, ബേസിൽ തമ്പി ഒരു വിക്കറ്റു വീഴ്ത്തി.

Advertisement