പരിക്കിന്റെ ലിസ്റ്റ് നീളുന്നു, പ്രതിസന്ധിയിലായി ന്യൂസിലാൻഡ്

ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ന്യൂസിലാൻഡ് ടീമിന് പരിക്കും താരങ്ങളുടെ അസുഖവും വില്ലനാവുന്നു. പുതുതായി പരിക്കിന്റെ പിടിയിലായിരിക്കുന്നത് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറിയാണ്. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ ഇടത് വിരലിന് പൊട്ടലേൽക്കുകയായിരുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ താരം തുടർന്നും ബൗൾ ചെയ്യുമെന്ന് ടീം മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ താരം ബാറ്റ് ചെയ്യുന്നത് മത്സരത്തിന്റെ ഗതിക്ക് അനുസരിച്ച് തീരുമാനിക്കുമെന്നും ന്യൂസിലാൻഡ് വ്യക്തമാക്കി.  മാറ്റ് ഹെൻറിയെ കൂടാതെ ജീറ്റ് റാവലും പനി ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു.

നേരത്തെ ന്യൂസിലാൻഡ് താരങ്ങളായ ലോക്കി ഫെർഗുസണും ട്രെന്റ് ബോൾട്ടും പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തുപോയിരുന്നു. കൂടാതെ കൂടാതെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഹെന്ററി നിക്കോൾസ്, മിച്ചൽ സാന്റ്നർ എന്നിവരും പനി ബാധിച്ചതിനെ തുടർന്ന് മൂന്നാം ടെസ്റ്റിൽ നിന്ന് പുറത്തുപോയിരുന്നു.

Previous articleരഞ്ജി ട്രോഫി, കേരളം 164ന് പുറത്ത്
Next articleമാർഷ്യലും ലിംഗാർഡും പരിക്കേറ്റ് പുറത്ത്