“തന്നെ വിമർശിക്കാൻ ഉള്ള അവകാശം വാൻ പേഴ്സിക്ക് ഇല്ല” തിരിച്ചടിച്ച് ഒലെ!!

വാൻ പേഴ്സിയുടെ വിമർശനങ്ങൾക്ക് എതിരെ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ആഴ്സണലിനെതിരെയുള്ള മത്സരം പരാജയപ്പെട്ട ശേഷം ചിരിച്ച മുഖത്തോടെ നടന്ന സോൽഷ്യറിനെ വാൻ പേഴ്സി നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ വാൻ പേഴ്സിക്ക് തന്നെ വിമർശിക്കാൻ യാതൊരു അവകാശവും ഇല്ലായെന്ന് ഒലെ പറഞ്ഞു.

തന്റെ പരിശീലന രീതിയെ വിമർശിക്കാൻ വാൻ പേഴ്സി ആളെ അല്ല. താൻ തന്റെ ശൈലി മാറ്റില്ല എന്നും ഒലെ പറഞ്ഞു. തന്റെ 20ആം നമൊഅർ ജേഴ്സി മുമ്പ് വാൻ പേഴ്സി എടുത്തിട്ടുണ്ട്. അത് മാത്രമെ വാൻ പേഴ്സിക്ക് തന്നിൽ നിന്ന് എടുക്കാൻ കഴിയു എന്നും ഒലെ പറഞ്ഞു.

ആഴ്സണലിനെതിരെ തോറ്റ ശേഷവും എങ്ങനെ ചിരിക്കാൻ കഴിയുന്നു എന്നായിരുന്ന്യ് വാൻ പേഴ്സി ചോദിച്ചിരുന്നത്. ഒലെ ഇത്തിരി രോഷം കാണിക്കേണ്ടതുണ്ട് എന്നും വാൻ പേഴ്സി പറഞ്ഞിരുന്നു.

Previous articleഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 454 റൺസിന് പുറത്ത്
Next articleരഞ്ജി ട്രോഫി, കേരളം 164ന് പുറത്ത്