രഞ്ജി ട്രോഫി, ബംഗാൾ 400ൽ എത്തി, സുദിപ് ഗരാമിക്ക് 150

Newsroom

ഈ രഞ്ജി ട്രോഫി വിജയിക്കാൻ ഫേവറിറ്റ്സ് എന്ന് കരുതുന്ന ബംഗാൾ ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനെതിരെ വലിയ സ്കോറിലേക്ക് കടക്കുന്നു. രണ്ടാം ദിനം ലഞ്ചിലേക്ക് എത്തുമ്പോൾ ബംഗാൾ 400 റൺസ് കടന്നിരിക്കുകയാണ്‌‌. 406/2 എന്ന ശക്തമായ നിലയിലാണ് ബംഗാൾ ഉള്ളത്. 23കാരാനായ സുദിപ് ഗരാമി ആണ് ബംഗാളിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. സുദിപ് ഇപ്പോൾ 150 റൺസ് കടന്നു. താരം ഇപ്പോഴും ക്രീസിൽ ഉണ്ട്‌.

322 പന്തിൽ 152 റൺസ് എടുത്ത സുദിപ് 18 ഫോറും ഒരു സിക്സും അടിച്ചിട്ടുണ്ട്. 59 റൺസുമായി അഭിഷേക് കുമാറും ക്രീസിൽ ഉണ്ട്. 117 റൺസ് എടുത്ത അനുസ്തുപ് മജുംദാർ ഇന്ന് ഔട്ട് ആയി. ശഹബാസ് നദീം ആണ് മജുംദാറിന്റെ വിക്കറ്റ് നേടിയത്. ക്യാപ്റ്റൻ എ ആർ ഈശ്വരൻ നേരത്തെ 65 റൺസ് എടുത്ത് പുറത്തായിരുന്നു.