രഞ്ജിട്രോഫി; കർണാടകയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു

Img 20220607 110618

രഞ്ജിട്രോഫി ക്വാർട്ടർ ഫൈനലിന്റെ രണ്ടാം ദിവസം രാവിലെ തന്നെ കർണാടക ഓൾ ഔട്ട് ആയി. 253 റൺസിനാണ് കർണടകയെ ഉത്തർപ്രദേശ് എറിഞ്ഞിട്ടത്. ഇന്ന് ശ്രേയസ് ഗോപാൽ ഒറ്റയ്ക്ക് നിന്ന് പൊരുതി എങ്കിലും കാര്യമായ പിന്തുണ അദ്ദേഹത്തിന് കിട്ടിയില്ല. 80 പന്തിൽ 56 റൺസ് എടുത്ത് ശ്രേയസ് ഗോപാൽ പുറത്താകാതെ നിന്നു. ശ്രേയസ് അല്ലാതെ സമർത് മാത്രമാണ് കർണാടകയ്ക്ക് ആയി ആദ്യ ഇന്നുങ്സിൽ അർധ സെഞ്ച്വറി നേടിയത്.

ഉത്തർപ്രദേശിനായി സൗരബ് കുമാർ നാലു വിക്കറ്റ് വീഴ്ത്തി. ശിവം മാവി മൂന്ന് വിക്കറ്റ് നേടിയും യാഷ് ദയാൽ രണ്ട് വിക്കറ്റ് നേടിയും നന്നായി ബൗൾ ചെയ്തു. അങ്കിത് രാജ്പൂത് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ ഈ ചെറിയ സ്കോറിന് ആദ്യ ഇന്നിങ്സിൽ പുറത്തായത് കർണാടകയ്ക്ക് വലിയ തിരിച്ചടിയാകും.

Previous articleമിലാനിൽ തുടരാൻ ഇബ്രഹിമോവിച്: ചർച്ചകൾ അടുത്ത ദിവസങ്ങളിൽ
Next articleരഞ്ജി ട്രോഫി, ബംഗാൾ 400ൽ എത്തി, സുദിപ് ഗരാമിക്ക് 150