പി എസ് ജി പിൻവലിയുന്നു, ചൗമെനി റയൽ മാഡ്രിഡിലേക്ക് അടുക്കുന്നു

20220607 120620

ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡും പി എസ് ജിയും തമ്മിലുള്ള ചൗമെനിക്ക് ആയുള്ള പോരാട്ടത്തിൽ റയൽ വിജയിക്കുന്നു. റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവും റയൽ മാഡ്രിഡും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ മൊണാക്കോയും റയലും തമ്മിലും ധാരണയിൽ എത്താനായുള്ള ചർച്ചകൾ നടക്കുകയാണ്‌.
20220606 121723
പി എസ് ജി ചൗമനിക്ക് ആയുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക ആണെന്നും സൂചനകൾ ഉണ്ട്. എമ്പക്ക് ആയുള്ള പോരാട്ടത്തിൽ റയലിനെ പരാജയപ്പെടുത്തിയ പി എസ് ജി ചൗമനിക്ക് ആയുള്ള പോരാട്ടത്തിൽ പരാജയം സമ്മതിക്കുകയാണ്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ്. അതാണ് റയലിന് അഡ്വാന്റേജ് ആയത്.

മൊണാക്കോ 80 മില്യൺ യൂറോ ആണ് താരത്തിനായി ചോദിക്കുന്നത്‌. റയൽ ആ തുക നൽകാൻ തയ്യാറാകും. മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

Previous articleരഞ്ജി ട്രോഫി, ബംഗാൾ 400ൽ എത്തി, സുദിപ് ഗരാമിക്ക് 150
Next articleഐ ലീഗിലെ എമേർജിങ് പ്ലയർ പുരസ്കാരം നേടിയ താരം ചെന്നൈയിനിൽ