ഛത്തീസ്‌ഗഢിനെ എറിഞ്ഞിട്ടു, രഞ്ജിയിൽ കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്

Newsroom

Picsart 24 01 19 12 36 54 614
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം ഛത്തീസ്‌ഗഢിനെ എറിഞ്ഞിട്ട് കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. ഇത് കേരളത്തിന് വിലപിടിപ്പുള്ള പോയിന്റുകളും ഉറപ്പാക്കി. ഇന്ന് 100-4 എന്ന നിലയിൽ‌ കളി പുനരാരംഭിച്ച ഛത്തീസ്‌ഗഢ് 312 റണ്ണിനാണ് ഓളൗട്ട് ആയത്. കേരളം 38 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി.

കേരള 24 01 06 11 13 30 857

കേരളത്തിനായി നിധീഷും ജലജ് സക്സേനയും 3 വിക്കറ്റു വീതം വീഴ്ത്തി. ബേസിൽ തമ്പി 2 വിക്കറ്റും ശ്രേയസ് ഗോപാലും അഖിനും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ കേരളം 350 റൺസിന് ഓളൗട്ടായിരുന്നു. ആദ്യ ഇന്നിംഗ്സിൽ നല്ല രീതിയിൽ ബാറ്റു ചെയ്ത കേരളത്തിനായി നാലുപേർ അർദ്ധ സെഞ്ച്വറി നേടി. ഇന്ന് മുഹമ്മദ് അസറുദ്ദീൻ ആണ് അർധ സെഞ്ച്വറി നേടിയത്. മുഹമ്മദ് അസറുദ്ദീൻ 104 പന്തൽ 85 റൺസ് എടുത്തു. 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്.

കേരള 24 01 20 14 56 29 709

നേരത്തെ റോഹൻ പ്രേം 54 റൺസും സഞ്ജു സാംസൺ 57 റൺസും എടുത്തിരുന്നു.. 91 റൺസ് എടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ ആയത്. വിഷ്ണു വിനോദ് 40 റൺസും എടുത്തു. ബീഹാറിനായി ആശിഷ് ചൗഹാൻ നാല് വിക്കറ്റും രവി കിരൺ അജയ് മണ്ടാൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.