ബംഗാളിനെതിരെ 174 റൺസ് വിജയം, മധ്യ പ്രദേശ് രഞ്ജി ട്രോഫി ഫൈനലില്‍

Sports Correspondent

Kumarkartikeya
Download the Fanport app now!
Appstore Badge
Google Play Badge 1

ര‍ഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് മധ്യ പ്രദേശ്. ബൗളര്‍മാരുടെ മികവിൽ ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ 175 റൺസിന് പുറത്താക്കി 174 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് മധ്യ പ്രദേശ് ആദ്യ സെമിയിൽ നേടിയത്.

മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 341 റൺസും രണ്ടാം ഇന്നിംഗ്സിൽ 281 റൺസും നേടിയപ്പോള്‍ ബംഗാളിന് ആദ്യ ഇന്നിംഗ്സിൽ 273 റൺസും രണ്ടാം ഇന്നിംഗ്സിൽ വെറും 175 റൺസുമാണ് നേടിയത്.

ആദ്യ ഇന്നിംഗ്സിൽ മധ്യ പ്രദേശിനായി ഹിമാന്‍ഷു മന്ത്രി 165 റൺസ് നേടിയപ്പോള്‍ ബംഗാള്‍ നിരയിൽ മനോജ് തിവാരിയും(102), ഷഹ്ബാസ് അഹമ്മദും(116) ശതകങ്ങള്‍ നേടി.

രജത് പടിദാര്‍(79), അദിത്യ ശ്രീവാസ്തവ(79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 281 റൺസ് മധ്യ പ്രദേശ് രണ്ടാം ഇന്നിംഗ്സിൽ നേടിയപ്പോള്‍ 350 റൺസ് വിജയ ലക്ഷ്യമാണ് ബംഗാളിന് മുന്നിൽ മധ്യ പ്രദേശ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് 5 വിക്കറ്റും പ്രദീപ്തി പ്രമാണിക് 4 വിക്കറ്റും നേടി.

350 റൺസ് ചേസ് ചെയ്യാനിറങ്ങിയ ബംഗാളിനായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ മാത്രമാണ് 78 റൺസുമായി പൊരുതി നിന്നത്. കുമാര്‍ കാര്‍ത്തികേയ 5 വിക്കറ്റ് നേടിയപ്പോള്‍ ഗൗരവ് യാദവ് മൂന്നും സാരാന്‍ഷ് ജെയിന്‍ രണ്ടും വിക്കറ്റ് നേടി മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു.