പെപ്പിനൊപ്പം മടങ്ങി എത്താൻ മരെസ്ക

സിറ്റിയുടെ മുൻ അണ്ടർ 23 കോച്ച് എൻസോ മരെസ്ക മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങി എത്തും. നിൽവിലെ അസിസ്റ്റന്റ് കോച്ച് ജുവാൻമ ലില്ലോ ഖത്തർ ക്ലബ്ബ് അൽ-സാദിന്റെ പരിശീലന ചുമതല ഏറ്റെടുക്കുന്ന ഒഴിവിലേക്കാണ് മരെസ്കയെ എത്തിക്കാൻ പെപ്പ് ശ്രമിക്കുന്നത്.

സിറ്റി യൂത്ത് ടീമിന്റെ ചുമതലക്ക് ശേഷം കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ ലീഗിലെ രണ്ടാം ഡിവിഷനിൽ പാർമയുടെ പരിശീലകൻ ആയി ചുമതല എൽക്കുകയായിരുന്നു. ആദ്യ പതിനാല് മത്സരങ്ങളിൽ നാല് വിജയം മാത്രം നേടാൻ ആയതോടെ ക്ലബ്ബ് ഇറ്റലിക്കാരനെ പുറത്താക്കി. സിറ്റിയുടെ യൂത്ത് ടീം മരെസ്കക്ക് കീഴിൽ മികച്ച പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചിരുന്നത്.

മുൻപ് മൈക്കൽ ആർട്ടേറ്റ ആഴ്‌സനലിന്റെ ചുമതല ഏറ്റെടുക്കാൻ വേണ്ടി ഒഴിഞ്ഞപ്പോൾ ആണ് ലില്ലോയെ സിറ്റി പെപ്പിന്റെ സഹായിയായി എത്തിച്ചത്. രണ്ടു പ്രിമിയർ ലീഗ് കിരീടങ്ങളും കരബാവോ കപ്പും നേടാൻ ടീമിനെ സഹായിച്ചു.