സാജിദ് ദോത് ചെന്നൈയിനിൽ 2 വർഷത്തേക്ക് കൂടെ

Newsroom

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ സാജിദ് ദോതിന്റെ കരാർ പുതുക്കി. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു സാജിദ് ദോത് ചെന്നൈയിനിൽ എത്തിയത്‌. താരം രണ്ടു വർഷത്തെ കരാർ ക്ലബിൽ പുതുതായി ഒപ്പുവെച്ചു. മുൻ ഒഡീഷ താരമായിരുന്നു മുഹമ്മദ് സാജിദ് ദോത്. ജനുവരിയിൽ എത്തി ചെന്നൈയിനായി 6 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടിയിരുന്നു‌.


20220618 143118

AIFF എലൈറ്റ് അക്കാദമിയുടെ പ്രോഡക്റ്റ് ആയ സാജിദ് വലിയ പ്രതീക്ഷയുമായായിരുന്നു ഡെൽഹി ഡൈനാമോസിൽ എത്തിയത്. ഡൈനാമോസിലും ക്ലബ് ഒഡീഷ ആയപ്പോഴും സാജിത് ക്ലബിനൊപ്പം തുടർന്നു. ഐ ലീഗിൽ DSK ശിവജിയൻസിനു വേണ്ടി മുമ്പ് സാജിദ് ബൂട്ടണിഞ്ഞിട്ടുണ്ട്.