വീണ്ടും നിരാശപ്പെടുത്തി കേരളം, ഹൈദരബാദിന് ആറു വിക്കറ്റ് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ഹൈദരബാദിന് മുന്നിലും കേരളത്തിന് തോൽവി. കേരളം മുന്നിൽ വെച്ച 155 റൺസിന്റെ വിജയ ലക്ഷ്യം എളുപ്പത്തിൽ തന്നെ മറികടന്ന് കൊണ്ട് ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കാൻ ഹൈദരബാദിനായി. അവസാന ദിവസമായ ഇന്ന് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിരാശയാർന്നതായിരുന്നു കേരളത്തിന്റെ പ്രകടനം.

ഇന്ന് രാവിലെ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 228 റൺസിൽ എത്തുമ്പോഴേക്ക് ഓളൗട്ട് ആവുകയായിരുന്നു. 154 റൺസ് മാത്രമാണ് കേരളത്തിന് ലീഡായി ഹൈദാരബാദിന് മുന്നിൽ വെക്കാനായത്. 30 റൺസുമായി അക്ഷയ് ചന്ദ്രൻ മാത്രമാണ് വാലറ്റത്ത് പിടിച്ചു നിന്നത്. മൂന്ന് വിക്കറ്റ് എടുത്ത് സിറാജ്, 2 വിക്കറ്റ് വീതം എടുത്ത രവികിരൺ, മെഹ്ദി ഹസൻ, സൈറാം എന്നിവർ കേരളത്തെ തകർക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങിയ ഹൈദരബാദ് കരുതലോടെയാണ് ബാറ്റ് ചെയ്തത്. ക്യാപ്റ്റൻ അഗർവാൾ 32 റൺസ്, അക്ഷത് റെഡ്ഡി 32, മല്ലികാർജുൻ 38, ഹിമാലയ് അഗർവാൾ 34 എന്നിവർ ഹൈദരബാദിന്റെ വിജയം എളുപ്പമാക്കി. ഹൈദരബാദിന്റെ ഈ സീസണിലെ ആദ്യ ജയമാണിത്.