ആദ്യ നാലിലേക്ക് അടുക്കാൻ ചെന്നൈയിനും ഒഡീഷയും ഇന്നിറങ്ങും

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ് സി ചെന്നൈയിനെ നേരിടും. ആദ്യ നാലിൽ എത്താമെന്ന പ്രതീക്ഷ സൂക്ഷിക്കാൻ ഇരുടീമുകൾക്കും ഇന്ന് വിജയിക്കേണ്ടതുണ്ട്. ഒഡീഷയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഒഡീഷയിൽ നടന്ന ഏക മത്സരം വിജയിക്കാൻ ഒഡീഷയ്ക്കായിരുന്നു. ആ ജയം ആവർത്തിക്കാൻ ആകും ഒഡീഷ ഇന്ന് ശ്രമിക്കുക.

ഇൻ വിജയിച്ചാൽ ഒഡീഷ ടോപ്പ് 4ന് ഒരു പോയന്റ് മാത്രം പിറകിൽ എത്തും. ചെന്നൈയിനും ഇന്ന് വിജയിക്കേണ്ടത് ആവശ്യമാണ്. ഓവൻ കോയൽ വന്നതിനു ശേഷം മികച്ച ഫോമിലാണ് ചെന്നൈയിൻ ഉള്ളത്. അവസാന നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ അടിക്കാൻ ചെന്നൈയിനായിട്ടുണ്ട്. ലീഗിൽ ആദ്യ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

Advertisement