“ആൾക്കാരുടെ വിമർശനങ്ങളിൽ പതറുന്ന പ്രായം കഴിഞ്ഞു” – രോഹിത് ശർമ്മ

- Advertisement -

താൻ പഴയ രോഹിത് അല്ല എന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മ. തന്നെ വിമർശനങ്ങൾ ഇപ്പോൾ ബാധിക്കാറില്ല. വിമർശനങ്ങളിൽ പതറുന്ന പ്രായമല്ല തനിക്ക് എന്നും രോഹിത് പറഞ്ഞു. തന്റെ ചിന്താഗതികൾ ഒക്കെ ഇപ്പോൾ മാറി. അത് തന്നെ സഹായിക്കുന്നു എന്നും രോഹിത് പറഞ്ഞു. താനിപ്പോൾ നല്ല ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തന്റെ കുടുംബം തന്റെ ജീവിതം മാറ്റി മറച്ചു എന്നും രോഹിത് പറഞ്ഞു.

തന്റെ ഭാര്യയും തന്റെ മകളും തന്നെ സ്നേഹം കൊണ്ട് നിറയ്ക്കുകയാണ്. അവരുടെ കൂടെയാണ് താൻ നിക്കുന്നത് എന്നും അല്ലാതെ കണ്ടവർ പറയുന്ന വിമർശനത്തെ ഓർത്ത് വേദനപ്പെടുകയല്ല എന്നും രോഹിത് പറഞ്ഞു. ആരെങ്കിലും തന്നെ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ പ്രതികരിക്കാൻ ചെല്ലുന്ന പ്രായം താൻ കടന്നു. ഇപ്പോൾ അതൊന്നും ഒരു വിഷയമേ അല്ല എന്നും രോഹിത് പറഞ്ഞു.

Advertisement