രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം. നാഗ്പൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ മത്സരം 50 ഓവർ പിന്നിടുമ്പോൾ വിദർഭ മികച്ച നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 125 എന്ന നിലയിലാണ് വിദർഭ ഉള്ളത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിന് ആയി എങ്കിലും പിന്നീട് വസീം ജാഫറിന്റെ മികവിൽ വുദർഭ തിരികെ വരികയായിരുന്നു.
ഇപ്പോൾ 57 റൺസുമായി വാസിം ജാഫറും 44 റൺസുമായി ഗണേഷ് സതീഷുമാണ് ക്രീസിൽ ഉള്ളത്. കേരളത്തിനു വേണ്ടി നിധീഷും ബാസിൽ എൻ പിയും ആയി ഒരോ വിക്കറ്റുകൾ വീഴ്ത്തിയത്.













