രഞ്ജി ട്രോഫിയിൽ 12000 റൺസ് നേടുന്ന ആദ്യ താരമായി വാസിം ജാഫർ

- Advertisement -

വെറ്ററൻ ബാറ്റ്സ്മാനായ വസീം ജാഫർ രഞ്ജി ട്രോഫിയിൽ പുതിയ ഒരു റെക്കോർഡ് കൂടെ കുറിച്ചു. ഇന്ന് കേരളത്തിനായ മത്സരത്തിലെ ഇന്നിങ്സോടെ രഞ്ജി ട്രോഫിയിൽ 12000 റൺസ് എടുക്കുന്ന ആദ്യ താരമെന്ന റെക്കോർഡിൽ വസീം ജാഫർ എത്തി. വിദർഭയ്ക്കായാണ് വസീം ജാഫർ ഇപ്പോൾ കളിക്കുന്നത്. മുമ്പ് രഞ്ജിയിൽ മുംബൈക്ക് വേണ്ടിയും ജാഫർ കളിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് വസീൻ ജാഫർ. നേരത്തെ ഈ സീസണിൽ തന്നെ രഞ്ജിയിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി വസീം ജാഫർ മാറിയിരുന്നു. ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് വസീം ജാഫർ. ഇപ്പോൾ കേരളത്തിനെതിരായ മത്സരത്തിൽ 56 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് താരം.

Advertisement