ഗുജറാത്തിന്റെ നടുവൊടിച്ച് ജലജ് സക്സേന, ആദ്യ സെഷനില്‍ തന്നെ ആറ് വിക്കറ്റ് വീഴ്ത്തി കേരളം

ഗുജറാത്തിനെതിരെ സൂറത്തില്‍ ഇന്നാരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഗുജറാത്തിനെ 94/6 എന്ന നിലയില്‍ തളച്ചിരിക്കുകയാണ്. 36 റണ്‍സ് നേടിയ കഥന്‍ ഡി പട്ടേലിന്റെ പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ നിരാശാജനകമായിരുന്നു ഗുജറാത്തിന്റെ ബാറ്റിംഗ്.

27 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് ഗുജറാത്ത് നേടിയിട്ടുള്ളത്. കേരളത്തിനായി ജലജ് സക്സേന മൂന്നും കെഎം ആസിഫ് രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്. മോനിഷ് കാരപ്പറമ്പലിന് ഒരു വിക്കറ്റ് ലഭിച്ചു. 11 റണ്‍സുമായി പിയൂഷ് ചൗളയും 3 റണ്‍സ് നേടി അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.