ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്, 127 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്

ലഞ്ചിന് ശേഷം 11 ഓവറുകള്‍ കൂടി മാത്രം നീണ്ട് ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ്. 38 ഓവറില്‍ ഗുജറാത്ത് 127 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നേടിയ താരം ലഞ്ചിന് ശേഷം 2 വിക്കറ്റ് കൂടി നേടി ഗുജറാത്തിന്റെ പതനം പൂര്‍ത്തിയാക്കി.

36 റണ്‍സ് നേടിയ ഓപ്പണര്‍ കഥന്‍ ഡി പട്ടേലും 32 റണ്‍സ് നേടിയ പിയൂഷ് ചൗളയും മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. 40 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ പിയൂഷ് കേരള ബൗളര്‍മാരെെ കടന്നാക്രമിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.