താന്‍ ബാറ്റിംഗ് മറന്നിട്ടില്ലെന്ന് ശിഖര്‍ ധവാന്‍

പരിക്കുകള്‍ സ്പോര്‍ട്സിന്റെ ഭാഗമാണെന്നും അത് ഉള്‍ക്കൊള്ളുവാനുള്ള കഴിവ് ഏത് കളിക്കാരനും ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് ശിഖര്‍ ധവാന്‍. താന്‍ അതിനെ പ്രകൃതിയുടെ വരദാനമായാണ് കാണുന്നതെന്നും അതിനാല്‍ തന്നെ അതിനെ അംഗീകരിക്കുന്നുവെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

ഈ ഇടവേളകള്‍ തന്നെ ബാധിക്കുന്നില്ലെന്നും താന്‍ ബാറ്റിംഗ് മറന്നിട്ടില്ലെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. തന്റെ ക്ലാസ്സ് സ്ഥിരമായിട്ടുള്ളതാണെന്നും താന്‍ ഇനിയും റണ്‍സ് സ്കോര്‍ ചെയ്യുമെന്ന് ധവാന്‍ പ്രഖ്യാപിച്ചു. തന്റെ പരാജയങ്ങളില്‍ നിന്ന് താന്‍ ഒരിക്കലും ഒളിച്ചോടാറില്ല, റണ്‍സ് സ്കോര്‍ ചെയ്യുവാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധം തനിക്കുണ്ടെന്നും ശിഖര്‍ ധവാന്‍ അഭിപ്രായപ്പെട്ടു.

ഇത് വളരെ പ്രധാനമായ സീസണാണെന്നും ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 മത്സരങ്ങളില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി.