വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുത്ത കോച്ചിനെ സ്വന്തമാക്കി മധ്യപ്രദേശ്, ഇനി ടീമിനെ ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലിപ്പിക്കും

വിദര്‍ഭയെ രഞ്ജി കിരീടത്തിലേക്ക് നയിച്ച ശേഷം പുതിയ ദൗത്യം ഏറ്റെടുത്ത് ചന്ദ്രകാന്ത് പണ്ഡിറ്റ്. ഈ സൂപ്പര്‍ കോച്ച് ഇനി മധ്യ പ്രദേശിന്റെ കോച്ചായി പ്രവര്‍ത്തിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണുകളിലായി വിദര്‍ഭയ്ക്കൊപ്പമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. 2017-18, 2018-19 സീസണുകളില്‍ ഇറാനി ട്രോഫിയും ടീം ഇദ്ദേഹത്തിന് കീഴില്‍ നേടിയിരുന്നു.

മധ്യപ്രദേശ് കഴിഞ്ഞ സീസണില്‍ രഞ്ജി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കാനായിരുന്നുില്ല. മുമ്പ് മുംബൈ, മഹാരാഷ്ട്ര, കേരള എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റഅ മുമ്പും മധ്യ പ്രദേശിനെ പരിശീപ്പിച്ചിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഒരു കാലത്ത് ചന്ദ്രകാന്ത്.