“ഈഡൻ ഗാർഡൻ ഗവണ്മെന്റിന് വിട്ടു നൽകാൻ തയ്യാർ” – ഗാംഗുലി

- Advertisement -

കൊറോണ മഹാമാരിയിൽ രാജ്യം കഷ്ടപ്പെടുന്ന അവസ്ഥയിൽ കൊൽക്കത്തയിൽ ഏറ്റവും വലിയ ഗ്രൗണ്ടായ ഈഡൻ ഗാർഡൻ ഗവണ്മെന്റിന് വിട്ടു നൽകാൻ തയ്യാറാണെന്ന് ബി സി സിഐ പ്രസിഡന്റ് ആയ സൗരവ് ഗാംഗുലി. ക്വാർന്റിൻ ചെയ്യാനും മറ്റു ആവശ്യത്തിനു ഗവണ്മെന്റ് ആവശ്യപ്പെടുകയാണെങ്കിൽ ഗ്രൗണ്ട് വിട്ടു നൽകും എന്ന് അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലം ഗവണ്മെന്റ് എന്ത് സൗകര്യങ്ങൾ ചോദിച്ചാലും അതിനോട് ബി സി സി ഐസഹകരിക്കും എന്നും അതിന് യാതൊരു പ്രശ്നവും ഇല്ലായെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 500ൽ അധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Advertisement