ബി.സി.സി.ഐ നോട്ടീസിന് പിന്നാലെ സ്ഥാനങ്ങൾ രാജി വെച്ച് ശാന്ത രംഗസ്വാമി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസിന് പിന്നാലെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും രാജിവെച്ച് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ശാന്ത രംഗസ്വാമി. കപിൽ ദേവും അൻഷുമാൻ ഗെയ്ക്‌വാദും അടങ്ങിയ കമ്മിറ്റിയിലെ മെമ്പറായിരുന്നു ശാന്ത രംഗസ്വാമി.

ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനെയും രവി ശാസ്ത്രിയെ രണ്ടാമതും ഇന്ത്യൻ പരിശീലകനായി നിയമിച്ചതും ഈ കമ്മിറ്റിയായിരുന്നു. ഒന്നിൽ കൂടുതൽ ചുമതലകൾ വഹിക്കുന്നു എന്നതിന്റെ പേരിലാണ് ബി.സി.സി.ഐ എത്തിക്‌സ് കമ്മിറ്റി ഓഫീസർ ഡി.കെ ജെയിൻ കപിൽ ദേവിനും അൻഷുമാൻ ഗെയ്ക്‌വാദിനും ശാന്ത രംഗസ്വാമിക്കും നോട്ടീസ് അയച്ചത്. മധ്യ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ സഞ്ജിവ് ഗുപ്‌തയാണ് ഇവർക്കെതിരെ പരാതിയുമായി ബി.സി.സി.ഐയെ സമീപിച്ചത്.