ടെസ്റ്റ് കരിയറിന് അവസാനം കുറിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹമ്മുദുള്ള

Mahmudullah

ആറ് ടെസ്റ്റുകളിൽ ബംഗ്ലാദേശിനെ നയിച്ച ഓള്‍റൗണ്ടര്‍ മഹമ്മദുള്ള തന്റെ 12 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് അവസാനം കുറിച്ചതായി പ്രഖ്യാപിച്ചു. 50 ടെസ്റ്റുകളിൽ നിന്ന് 5 ശതകങ്ങളും 16 അര്‍ദ്ധ ശതകങ്ങളും 43 വിക്കറ്റും നേടിയ താരം 2914 റൺസാണ് നേടിയിട്ടുള്ളത്.

2009ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം ടി20 ഏകദിന ഫോര്‍മാറ്റുകിളിൽ തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു. 50ാം ടെസ്റ്റിൽ സിംബാബ്‍വേയ്ക്കെതിരെ മഹമ്മുദുള്ളയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 150 റൺസുമായി മഹമ്മുദുള്ള മത്സരത്തിൽ പുറത്താകാതെ നിന്നു.

Previous articleതകര്‍ന്നടിഞ്ഞ് വിന്‍ഡീസ്, 18 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടം
Next articleബെംഗളൂരുവിനെ അടിച്ചിട്ട് ഒഡീഷ