ഷാകിബ് പാകിസ്താന് എതിരായ ടെസ്റ്റിൽ ഉണ്ടാകില്ല

വെള്ളിയാഴ്ച ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ ഉണ്ടാകില്ല . ടി20 ലോകകപ്പിനിടെ ഉണ്ടായ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറുന്ന ഷാക്കിബിന് ഇനിയും വിശ്രമം വേണം എന്ന് ബംഗ്ലാദേശ് ടീം അറിയിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് അദ്ദേഹം പൂർണ്ണമായും പുറത്താകും.

ബംഗ്ലാദേശിന്റെ ടി20 ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളും പാക്കിസ്ഥാനെതിരായ പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങളും ഷാക്കിബിന് പരിക്ക് കാരണം നഷ്ടമായിരുന്നു. ഷാക്കിബ് ഇല്ലാതെയാണ് കുറച്ചു കാലമായി ബംഗ്ലാദേശ് ടെസ്റ്റ് കളിക്കുന്നത് എന്നതു കൊണ്ട് തന്നെ തുരത്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കില്ല.

Previous articleടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, ആദ്യ പത്തിൽ നിന്ന് പുറത്ത്
Next articleതകര്‍ന്നടിഞ്ഞ് വിന്‍ഡീസ്, 18 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടം