“മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട പോരാട്ടം അവസാനിച്ചു”

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം അവസാനിച്ചു എന്ന് സിറ്റിയുടെ മധ്യനിര താരം ഗുണ്ടോഗൻ. ഇപ്പോൾ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനെക്കാൽ 14 പോയന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇത്ര പിറകിൽ പോയ ശേഷം ഇതുവരെ ഒരു ടീമും പ്രീമിയർ ലീഗിൽ കിരീടം നേടിയിട്ടില്ല. ഈ പോയിന്റ് വ്യത്യാസം വളരെ കൂടുതൽ ആണെന്ന് ഗുണ്ടോഗൻ പറഞ്ഞു.

ഈ സീസൺ മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചെടുത്തോളം കഠിനമാണ് എന്നും ഗുണ്ടോഗൻ പറഞ്ഞു. പ്രീമിയർ ലീഗിലെ തങ്ങളുടെ കിരീട പോരാട്ടം അവസാനിച്ചു എന്ന് സമ്മതിക്കേണ്ടി വരും എന്നും ജർമ്മൻ താരം പറഞ്ഞു. ഇനി അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടൽ മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു മോശം തുടക്കം സിറ്റിക്ക് ശീലമില്ല എന്നും ഗുണ്ടോഗൻ പറഞ്ഞു.

Advertisement