രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളില്‍ ഒരാളായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ഉണ്ടായിരുന്ന താരമെന്ന നിലയില്‍ ചഹാറിന് സ്വാഭാവികമായ അവസരം ലഭിയ്ക്കുകയായിരുന്നു. മറ്റു സ്റ്റാന്‍ഡ്ബൈ താരങ്ങളായ കെഎസ് ഭരത്, അഭിമന്യൂ ഈശ്വരന്‍, പ്രിയാംഗ് പഞ്ചല്‍, ഷഹ്ബാസ് നദീം എന്നിവരെ വിജയ് ഹസാരെ ട്രോഫിയ്ക്കായി റിലീസ് ചെയ്തപ്പോളും ചഹാറിനോട് ടീമിനൊപ്പം തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

2020ല്‍ മുംബൈ ഇന്ത്യന്‍സുമായി മികച്ച സീസണായിരുന്നു ഈ 21കാരന്‍ താരത്തിന്. 2019ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം നടത്തിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചില്ല.

Previous articleന്യൂസിലാണ്ട് പര്യടനത്തില്‍ ബംഗ്ലാദേശ് സ്ക്വാഡിനൊപ്പം വെട്ടോറിയെത്തും
Next articleകവാനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും