മെല്‍ബേണില്‍ ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനായി രഹാനെ

Ajinkyarahane
- Advertisement -

1999ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ശതകത്തിന് ശേഷം ഐതിഹാസിക സ്റ്റേഡിയം ആയ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശതകം നേടുന്ന ഇന്ത്യന്‍ നായകനായി രഹാനെ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചാണ് രഹാനെ ഈ നേട്ടം നേടിയത്. 2004ല്‍ പാക്കിസ്ഥാന്‍ നായകന്‍ മുഹമ്മദ് യൂസഫ് നേടിയ 111 റണ്‍സിന് ശേഷം ഒരു വിദേശ ടീം നായകന്‍ മെല്‍ബേണില്‍ നേടുന്ന ആദ്യ ശതകം കൂടിയാണ് ഇത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 116 റണ്‍സാണ് 1999ല്‍ നേടിയത്. ഓസ്ട്രേലിയയില്‍ ശതകം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രഹാനെ. മുഹമ്മദ് അസ്ഹദുറ്റീന്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്‍ലി എന്നിവരാണ് ഓസ്ട്രേലിയയില്‍ ശതകം നേടിയിട്ടുള്ള മറ്റു ഇന്ത്യന്‍ നായകന്മാര്‍. ഇതില്‍ അസ്ഹറുദ്ദീന്‍ അഡിലെയ്ഡിലും ഗാംഗുലി ഗാബയിലും ശതകം നേടിയപ്പോള്‍ കോഹ്‍ലി അഡിലെയ്ഡ്, സിഡ്നി, പെര്‍ത്ത് എന്നിവിടങ്ങളിലാണ് ശതകം നേടിയത്.

രഹാനെ 104 റണ്‍സുമായി രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പുറത്താകാതെ നില്‍ക്കുകയാണ്.

Advertisement