ആഷിഖ് കുരുണിയൻ കേരളത്തിലേക്ക് മടങ്ങി

Img 20201227 135349
- Advertisement -

ബെംഗളൂരു എഫ് സിയുടെ മലയാളി താരം ആശിഖ് കുരുണിയൻ ആശുപത്രി വിട്ടു. കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശിഖിനെ വീട്ടിലേക്ക് അയക്കാൻ ആണ് ക്ലബ് തീരുമാനിച്ചത്. താരം കേരളത്തിൽ തന്റെ കുടുംബത്തോടൊപ്പം ആകും പരിക്ക് മാറുന്നത് വരെ ഉണ്ടാവുക എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ് പറഞ്ഞു. എത്ര കാലം ആശിഖ് പുറത്തിരിക്കും എന്ന് അറിയില്ല. എന്നാൽ ആശിഖ് നല്ല അവസ്ഥയിൽ ആണെന്നും അത് മാത്രമാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

ആശിഖ് കുരുണിയന്റെ അസാന്നിദ്ധ്യം ബെംഗളൂരു എഫ്വ്സി അറിയുന്നുണ്ട് എന്നും കാർലസ് പറഞ്ഞു. മുഖത്ത് എല്ലിൽ രണ്ട് പൊട്ടുകൾ ഉണ്ടായതാണ് ആശിഖിൻ ശസ്ത്രക്രിയ വേണ്ടി വരാൻ കാരണം. താരത്തിന് ഒരു മാസം എങ്കിലും വിശ്രമം വേണ്ടി വരും. അതിനു ശേഷം ക്വാർന്റൈനും പൂർത്തിയാക്കി ആകും ഇനി ബെംഗളൂരു ടീമിനൊപ്പം ചേരുക.

ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ആശിഖിന് പരിക്ക് ഏറ്റത്. ഒഡീഷ താരം ജെറിയുടെ മുട്ട് ആശിഖിന്റെ മുഖത്ത് ഇടിക്കുക ആയിരുന്നു‌.

Advertisement