പരിക്ക്, കാഗിസോ റബാഡ അയര്‍ലണ്ട് ടി20 മത്സരങ്ങളിൽ കളിക്കില്ല

Sports Correspondent

Kagisorabada

ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ അയര്‍ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിൽ കാഗിസോ റബാഡ കളിക്കില്ല. ബ്രിസ്റ്റോളിലാണ് രണ്ട് മത്സരങ്ങള്‍ നടക്കുക. താരത്തിന്റെ പരിക്കാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ താരത്തിന് ബോര്‍ഡ് വിശ്രമം നൽകിയിരിക്കുന്നു. ടി20 പരമ്പരയിൽ താരം കളിച്ചുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച താരം ചെറിയ അസ്വസ്ഥത കാരണം മൂന്നാം മത്സരത്തിൽ കളിച്ചില്ല.

ഓഗസ്റ്റ് 3, 5 തീയ്യതികളിലാണ് അയര്‍ലണ്ടുമായുള്ള ടി20 പരമ്പര. അതിന് ശേഷം ഓഗസ്റ്റ് 17ന് ആരംഭിയ്ക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടുമായി ദക്ഷിണാഫ്രിക്ക കളിക്കുന്നുണ്ട്.