രണ്ടാം ഇന്നിംഗ്സിലും പൃഥ്വി ഷാ പരാജയം, രണ്ടാം ദിവസം വീണത് 15 വിക്കറ്റുകള്‍

Prithvishaw
- Advertisement -

അഡിലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 9/1 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സിലെ പോലെ പൃഥ്വി ഷാ വേഗത്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യയ്ക്കായി ക്രീസില്‍ 5 റണ്‍സുമായി മയാംഗ് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറയുമാണ് ക്രീസിലുള്ളത്.

4 റണ്‍സ് നേടി പൃഥ്വി ഷായെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് മത്സരത്തില്‍ 62 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. 244 റണ്‍സ് ഒന്നാം ഇന്നിംഗ്സില്‍ നേടിയ ഇന്ത്യ ഓസ്ട്രേലിയയെ 191 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു.

മത്സരത്തിന്റെ രണ്ടാം ദിവസം മാത്രം വീണത് 15 വിക്കറ്റുകളാണ്. ഇന്ത്യയ്ക്ക് നിലവില്‍ 62 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

Advertisement