ഇന്ത്യയുടെ ഫീൽഡിങ്ങിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

Indian Fielder Dropping Catch

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ ഇന്ത്യയുടെ ഫീൽഡിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ഫീൽഡർമാർ നിരവധി അവസരങ്ങൾ നഷ്ട്ടപെടുത്തിയിരുന്നു. തുടർന്നാണ് വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രംഗത്തെത്തിയത്. ഇന്ത്യൻ ഫീൽഡർമാരുടെ മനസ്സിൽ ക്രിസ്മസ് ആണെന്നും ക്രിസ്മസ് സമ്മാനങ്ങൾ ഇന്ത്യൻ ഫീൽഡർമാർ നേരത്തെ നൽകുകയാണെന്നും ഗാവസ്‌കർ പറഞ്ഞു.

ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ ബൗളർമാർ 191 റൺസിൽ ഒതുക്കിയെങ്കിലും ഇന്ത്യൻ ഫീൽഡർമാർ ഒന്നിന് പിറകെ ഒന്നൊന്നായി ക്യാച്ചുകൾ നഷ്ട്ടപെടുത്തുകയായിരുന്നു. മികച്ച ഫോമിൽ കളിച്ച മാര്‍നസ് ലാബൂഷാനെ രണ്ട് തവണയാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞത്. മത്സരത്തിൽ മാര്‍നസ് ലാബൂഷാനെ 47 റൺസ് എടുത്താണ് പുറത്തായത്.

Previous articleരണ്ടാം ഇന്നിംഗ്സിലും പൃഥ്വി ഷാ പരാജയം, രണ്ടാം ദിവസം വീണത് 15 വിക്കറ്റുകള്‍
Next articleആഴ്സണലിനെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണം എന്ന് അർട്ടേറ്റ