പൃഥ്വിയ്ക്ക് അരങ്ങേറ്റം, മയാംഗ് കാത്തിരിക്കണം, രാജ്കോട്ടിലേക്കുളള ഇന്ത്യന്‍ സംഘം പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പോലുള്ള ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ ടെസ്റ്റിനു ഒരു ദിവസം മുമ്പ് 12 അംഗ സംഘത്തിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനുള്ള അവസരം പൃഥ്വി ഷായ്ക്ക് വിന്‍ഡീസിനെതിരെ ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷായ്ക്കൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന ഇന്ത്യ പേസ് ബൗളിംഗ് ദൗത്യം മുഹമ്മദ് ഷമിയ്ക്കും ഉമേഷ് യാദവിനും നല്‍കുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ലിസ്റ്റിലെ 12ാമന്‍. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മയാംഗ് അഗര്‍വാളിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യ(12 അംഗ സംഘം): പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍

Previous articleഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ കീഴ്‍വഴക്കമോ? രാജ്കോട്ട് ടെസ്റ്റിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ
Next articleഅപ്പീൽ നിരസിച്ചു, മുൻ താരം ചെൽസിക്ക് നഷ്ടപരിഹാരം നൽകണം